ഏറ്റുകുടുക്ക: ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ബഷിര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി 100 തണല്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ചു. തൈകളുടെ വിതരണോദ്ഘാടനം കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രവീന്ദ്രന്‍ നിര്‍വഹിച്ചു. എന്‍.വി.പ്രകാശന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സി.ശ്രീലത അധ്യക്ഷത വഹിച്ചു. കെ.സുകുമാരന്‍, വി.വി.മല്ലിക, എം.കണ്ണന്‍, പി.യശോദ, ടി.തമ്പാന്‍, എന്‍.ഭരതകുമാര്‍, സി.കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.