ചുനക്കര ഗവ.വി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍ക്ക് സീഡ് ക്‌ളബ്ബിന്റെ തുണിസഞ്ചികള്‍

Posted By : Seed SPOC, Alappuzha On 7th January 2014


 

ചുനക്കര ഗവ.വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിനുള്ള തുണിസഞ്ചികള്‍ 
ട്യൂഷന്‍ സെന്റര്‍ ഉടമ എസ്.ഷാജഹാന്‍ ആര്‍.രാജേഷ് എം.എല്‍.എ.യ്ക്ക് കൈമാറുന്നു
ചാരുംമൂട്: പ്ലാസ്റ്റിക് സഞ്ചികളും കാരിബാഗുകളും ഒഴിവാക്കുന്നതിനായി ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്‌ളബ്ബ് 1500 ഓളം കുട്ടികള്‍ക്ക് തുണിസഞ്ചികള്‍ വിതരണം ചെയ്തു.
പരിസ്ഥിതി പ്രവര്‍ത്തകന്‍  എസ്.ഷാജഹാനാണ് കുട്ടികള്‍ക്ക് തുണിസഞ്ചികള്‍ നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആര്‍.രാജേഷ് എം.എല്‍.എ. തുണിസഞ്ചികള്‍ ഏറ്റുവാങ്ങി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മണിയമ്മ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ബിനു, പി.ടി.എ. പ്രസിഡന്റ് വിശ്വനാഥന്‍നായര്‍, പ്രിന്‍സിപ്പല്‍ അന്നമ്മ ജോര്‍ജ്, ഹെഡ്മിസ്ട്രസ്സ് കെ.ഷീലാമണി, 'മാതൃഭൂമി' സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, അഥീല, ബിന്‍സി, റെജു, ഗിരീഷ്, സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ ജെ.ജഫീഷ് എന്നിവര്‍ പങ്കെടുത്തു.
സ്‌കൂളിന് സമീപത്തുള്ള അഞ്ഞൂറോളം വീടുകളില്‍ സൗജന്യമായി തുണിസഞ്ചികള്‍ വിതരണം ചെയ്യും.