ഹരിതാഭയ്‌ക്കൊരു നീര്‍ക്കുമ്പിള്‍

Posted By : ktmadmin On 4th January 2014


ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജലശേഖരണ പദ്ധതിക്ക് തുടക്കംകുറിച്ചു. 'ഹരിതാഭയ്‌ക്കൊരു നീര്‍ക്കുമ്പിള്‍' പദ്ധതിപ്രകാരം വേനല്‍ചൂടില്‍ സ്‌കൂളിലെ പച്ചപ്പ് നിലനിര്‍ത്തുന്നതിന് വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍നിന്ന് അരലിറ്റര്‍ വെള്ളം ചെടികള്‍ക്കുവേണ്ടി സ്‌കൂളില്‍ കൊണ്ടുവരും. അത് ശേഖരിച്ച് പച്ചക്കറികള്‍ക്കും അലങ്കാരച്ചെടികള്‍ക്കും പകരും. കുട്ടികളുടെ കാര്‍ഷിക താല്‍പ്പര്യവും പ്രകൃതിസ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. 'ജലം അമൂല്യമാണ് അത് പാഴാക്കരുത്' എന്ന സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹെഡ്മിസ്ട്രസ് ആര്‍.ഗീത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഒരുകൈക്കുമ്പിള്‍ ജലം വിദ്യാര്‍ഥികളോടൊപ്പം ശേഖരണ ജാറിലേക്ക് പകര്‍ന്നു. സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ നവവത്സര പ്രതിജ്ഞയെടുത്തു. സ്‌കൂള്‍ ലീഡര്‍ അയിഷാ ബീവി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എം.എഫ്.അബ്ദുള്‍ഖാദര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ലൈസല്‍, പി.ജി.ജയന്‍, ക്യാപ്റ്റന്‍ ഷിഫാന, സി.എച്ച്.മാഹിന്‍, അന്‍സാര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.