വെളിയന്നൂര്‍: കൃഷിയിറക്കിയ എല്ലാ ഇനങ്ങളിലും എ ഗ്രേഡ് വിളവ് ലഭിച്ചതിന്റെ ആഘോഷത്തിലാണ് വെളിയന്നൂര്‍ വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബിലെ അംഗങ്ങള്‍. സ്ഥലപരിമിതിമൂലം ചാക്കുകളില്‍ മണ്ണ് നിറച്ച് സ്‌കൂള്‍ ടെറസില്‍ നിരത്തിയാണ് വിത്തുകള്‍ പാകിയത്.
വെണ്ട, പയര്‍, വഴുതന, ചീനി എന്നീ ഇനങ്ങളാണ് കൃഷിചെയ്തത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവ് എന്ന പുതിയ പാഠംകൂടിയാണ് ഇവരിവിടെ എഴുതിച്ചേര്‍ത്തത്. ഒഴിവുദിനങ്ങളിലും ഇവര്‍ കൃഷി പരിപാലനത്തിന് സമയം കണ്ടെത്തി. സ്‌കൂള്‍ പി.ടി.എയും മാനേജ്‌മെന്റും പിന്തുണച്ചു.
എട്ടാംക്ലാസ് വിദ്യാര്‍ഥികളായ ആനന്ദ്‌രാജ്, ആകാശ്‌വിനോദ്, കെ.യു. വിഷ്ണു, എസ്. അശ്വിന്‍, ആര്യാമോള്‍ ഗിരീഷ് എന്നീ വിദ്യാര്‍ഥികളാണ് കൃഷിക്ക് നേതൃത്വംനല്‍കിയത്.
വിളവെടുപ്പ് ഉത്സവമായാണ് വിദ്യാര്‍ഥികള്‍ ആഘോഷിച്ചത്. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എസ്. ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോണ്‍ മാത്യു, പി.ജി. സുരേന്ദ്രന്‍നായര്‍, കെ.എന്‍. സുജാത, എന്‍.പി. അഞ്ജലി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. ശ്രീകുമാര്‍ എ