മയ്യഴി: മാഹി സി.ഇ.ഭരതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബിന്റെ പ്രവര്‍ത്തനം തുടങ്ങി. സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ട് സി.ഇ.ഒ. ഇ.ജെ.ലില്ലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
വനമഹോത്സവത്തിന്റെ ഭാഗമായി വനവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും വൃക്ഷത്തൈകളുടെ വിതരണവും നടന്നു.
പ്രധാനാധ്യാപിക ഇ.എന്‍.അജിത അധ്യക്ഷത വഹിച്ചു. ബോട്ടണി ലക്ചറര്‍ പി.ആനന്ദ്കുമാര്‍ ക്ലാസെടുത്തു. എന്‍.എസ്.എസ്. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.പുരുഷോത്തമന്‍, യു.പി.അശോകന്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ലിസി ഫെര്‍ണാണ്ടസ്, കെ.കെ.രാജീവ്, വിനോദ്, മാതൃഭൂമി ലേഖകന്‍ എന്‍.വി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് ക്ലബംഗങ്ങളായ ഐശ്വര്യ റനില്‍, അലീന പി.മാത്യു, ലിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.