കടുത്തുരുത്തി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം നടന്നു. മുട്ടുചിറ സെന്റ് ആഗ്നസ് ജി.എച്ച്.എസ്സില്‍ നടന്ന ചടങ്ങ് കടുത്തുരുത്തി കൃഷി ഓഫീസര്‍ ജയപ്രകാശ് നിര്‍വഹിച്ചു. വീട്ടുമുറ്റത്തും സ്കൂള്വളപ്പിലും പച്ചക്കറി നട്ടുവളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും കേരള കൃഷിവകുപ്പ് സംസ്ഥാന വിത്ത് വികസന അതോറിട്ടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പി.ടി.എ. പ്രസിഡന്റ് രാജു അരുണാശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ ലിജോ മരിയ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി സെബാസ്റ്റ്യന്‍, ആര്യ രാമകൃഷ്ണന്, സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ യു.സി.അനുരാജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിനി ജിജോ, സാന്ദ്ര ആര്.കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു