പാലാ: ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയുടെ വിളവെടുപ്പു നടന്നു. ജൈവവളം ഉപയോഗിച്ച് സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍ വിളയിച്ചത് 220 കിലോ ചേനയും 115 കിലോ കപ്പയുമാണ്. കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലിലും ചേനയുടെ വിളവെടുപ്പ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഫാ. ജോര്‍ജ് വയലില്‍കളപ്പുരയും നിര്‍വഹിച്ചു. കപ്പ പാലാ മരിയന്‍ സദനത്തിന് സൗജന്യമായി നല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെസി ജോസഫ്, ബാബു ജി.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.