കുളമ്പുരോഗത്തിനെതിരെ ബോധവത്കരണവുമായി സീഡ് പ്രവര്‍ത്തകര്‍

Posted By : ktmadmin On 28th December 2013


കല്ലറ: കല്ലറ ഗ്രാമപ്പഞ്ചായത്തില്‍ പടര്‍ന്നുപടിച്ച കുളമ്പുരോഗത്തിനെതിരെ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ 'സീഡ്' പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ക്ക് വീടുകളിലെത്തി ബോധവത്കരണം നടത്തി. കല്ലറ, പെരുംതുരുത്ത്, മണിയംതുരുത്ത് തുടങ്ങിയ മേഖലകളില്‍ രോഗം മൂര്‍ച്ഛിച്ച് പശുക്കള്‍ ചത്തൊടുങ്ങിയ സാഹചര്യത്തിലാണിത്.
കല്ലറ ഗ്രാമപ്പഞ്ചായത്ത് മൃഗാസ്​പത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. അനില്‍കുമാറുമായി സംസാരിച്ച് രോഗവിവരങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ചത്. കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങള്‍, പകര്‍ച്ചാരീതികള്‍, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് സ്‌കൂള്‍ സീഡ് യൂണിറ്റ് പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗ്രേസി കുര്യാക്കോസ് നേതൃത്വം നല്‍കി.