പാനൂര്‍: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതം പേറുന്നവര്‍ക്ക് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ കൈത്താങ്ങ്. സീഡ് പ്രവര്‍ത്തകരായ സ്‌കൗട്ട് അംഗങ്ങള്‍ അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നുമായി ശേഖരിച്ച 36,660 രൂപ പ്രധാനാധ്യാപകന് കൈമാറി.