കൃഷിവകുപ്പ്- മാതൃഭൂമി സീഡ് പച്ചക്കറി വിത്തുവിതരണം മണ്ണഞ്ചേരി സ്കൂളില്‍ നടന്നു

Posted By : Seed SPOC, Alappuzha On 24th December 2013


 
കലവൂര്‍: കൃഷിവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നടന്നു. വിദ്യാര്‍ഥികളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി നടപ്പാക്കുന്നത്. മണ്ണഞ്ചേരി കൃഷി ഓഫീസര്‍ എം.എം.റജിമോള്‍ വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണംചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം കളര്‍കോട് യു.പി.സ്കൂളില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എസ്.അജിത നിര്‍വ്വഹിച്ചു.
മണ്ണഞ്ചേരി സ്കൂളില്‍ നടന്ന പരിപാടിയില്‍ പി.ടി.എ. പ്രസിഡന്റ് സി.സി.നിസാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഹമീലാ ബീവി സ്വാഗതവും റവന്യു ജില്ലാ സീഡ് എസ്.പി.ഒ.സി. ഡി.ഹരി നന്ദിയും പറഞ്ഞു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ്കുമാര്‍, സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, സീഡ് എസ്.പി.ഒ.സി. ബിജു സി., സ്റ്റാഫ് സെക്രട്ടറി ഹേമ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ജി.വേണു എന്നിവര്‍ സംസാരിച്ചു.