ചത്തിയറ വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന് "ഒരു മുരിങ്ങ, ഒരു ഓമ, ഒരു കറിവേപ്പ്

Posted By : Seed SPOC, Alappuzha On 24th December 2013


 ' 
 
ചാരുംമൂട്: ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സഞ്ജീവനി സിഡ് ക്ലബ്ബിന്റെ ഒരു മുരിങ്ങ, ഒരു ഓമ, ഒരു കറിവേപ്പ് പദ്ധതിക്ക് തുടക്കമായി. 
ഭക്ഷ്യവിഷത്തിന്റെ അപകടങ്ങള്‍ ബോധ്യമാക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ നടത്തിയ സര്‍വെയാണ് ഇത്തരമൊരു പദ്ധതി തുടങ്ങാന്‍ പ്രചോദനമായത്. ഇതിനായി സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വീട്ടില്‍ സര്‍വെ നടത്തി. മുരിങ്ങ, ഓമ, കറിവേപ്പ് തുടങ്ങിയ അത്യാവശ്യ സസ്യങ്ങള്‍ ഇല്ലാത്ത 534 വീടുകളാണ് കണ്ടെത്തിയത്. ഈ വീടുകളിലെല്ലാം മുരിങ്ങയും ഓമയും കറിവേപ്പും നട്ടുകൊടുത്ത്, നാട്ടുവിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ശരിയായ ഭക്ഷ്യസംസ്കാരം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
ചത്തിയറ പുന്നക്കുറ്റി കോളനിയിലെ മുരളീഭവനത്തില്‍ മുരളിയുടെ വീട്ടില്‍ മുരിങ്ങ, കറിവേപ്പ് തൈകള്‍ നട്ട് സ്കൂള്‍ മാനേജര്‍ കെ.എ. രുക്മിണിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ബീഗം കെ.രഹ്‌ന, കെ.എന്‍. അശോക്കുമാര്‍, ബി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.