ചാരുംമൂട്: "മാതൃഭൂമി' സീഡും കൃഷിവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണത്തിന്റെ മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. പച്ചക്കറി വിത്തിന്റെ പായ്ക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കി താമരക്കുളം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എച്ച്. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് പി. ശശിധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്, സ്റ്റാഫ് സെക്രട്ടറി എ.എന്‍. ശിവപ്രസാദ്, അധ്യാപകന് റാഫി രാമനാഥ്, മാതൃഭൂമി സീഡ് എക്സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, മാവേലിക്കര വിദ്യാഭ്യാസ ജില്ല സീഡ് എസ്.പി.ഒ.സി. പി. നന്ദകുമാര്‍, മാതൃഭൂമി ചാരുംമൂട് ലേഖകന്‍ ഡി. രാജേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍ സ്വാഗതവും സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹരി നന്ദിയും പറഞ്ഞു.