വെളിയം: സീഡ് ക്ലബ്ബംഗങ്ങള്‍ ഏറ്റെടുത്ത ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ പ്രോജക്ടിന് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ അംഗീകാരം. വൈദ്യുത പമ്പുകളുടെ ഉപയോഗം വൈദ്യുതോര്‍ജ്ജത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന പ്രോജക്ടിനാണ് സമ്മാനം.
സീഡ് പോലീസ് അംഗങ്ങളായ അര്‍ച്ചന എസ്.ആര്‍., നിമിഷ അശോക്, അമ്മു എസ്., ശരണ്യ എസ്. ജി., ആര്‍ഷ ജെ.ആര്‍. എന്നീ വിദ്യാര്‍ത്ഥിനികളും മറ്റ് സീഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രോജക്ട് പ്രവര്‍ത്തനം നടത്തുന്നത്. വെളിയം പഞ്ചായത്തിലെ 6,11,18 വാര്‍ഡുകളിലായി നടത്തിയ സര്‍വ്വേയില്‍നിന്നും പഠനത്തില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും നിഗമനങ്ങളും ആണ് പ്രോജക്ട് രൂപത്തിലാക്കിയത്. ഈ പ്രോജക്ട് ജില്ലാതലത്തില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഉയര്‍ന്ന ഗ്രേഡ് നേടുകയും ചെയ്തു.
ഈ പ്രോജക്ടിന്റെ ഗൈഡായ അനില്‍ പി.വര്‍ഗ്ഗീസും സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍, പ്രഥമാധ്യാപകന്‍ ടി.ആര്‍.മുരളി എന്നിവരും കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി