കൊല്ലം:വാളകം പൊലിക്കോട് ജങ്ഷനില്‍ സാമൂഹിക വിരുദ്ധര്‍ തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചു.
ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നട്ടുപിടിപ്പിച്ച അത്തി, ബദാം, ഇനങ്ങളില്‍പ്പെട്ട 15 വൃക്ഷത്തൈകളാണ് മുറിച്ചുകളഞ്ഞത്. മരങ്ങള്‍ രണ്ട് വര്‍ഷം പ്രായമായതാണ്. വെള്ളവും വളവുമിട്ട് വളര്‍ത്തിയ മരങ്ങള്‍ നശിപ്പിച്ചതില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ രോഷാകുലരാണ്. ഇതിനെതിരെ അധികാരികള്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.