തളിപ്പറമ്പ്:മയക്കുമരുന്ന് ഉപയോഗത്തിനെതിരെ, വര്‍ധിച്ചുവരുന്ന പാന്‍മസാല, മദ്യപാനം, പുകവലി, പുകയില ഉപയോഗത്തിനെതിരെ കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് ബോധവത്കരണ റാലി നടത്തി. മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയെടുത്തു.
പ്രധാനാധ്യാപകന്‍ വി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.വി.ഗോപിനാഥന്‍, എ.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.