പുത്തൂര്‍: ആറ്റുവാശ്ശേരി എസ്.വി.എന്‍.എസ്.എസ്.യു.പി.എസ്സില്‍ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടന്നു. വാര്‍ഡ് അംഗവും കുളക്കട ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ആറ്റുവാശ്ശേരി അജി വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണപിള്ള അധ്യക്ഷനായി. കുളക്കട കൃഷിഭവന്റെ 'സമഗ്ര പച്ചക്കറിക്കൃഷി വിദ്യാലയങ്ങളിലൂടെ' പദ്ധതിയുമായി സഹകരിച്ചായിരുന്നു സ്‌കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷിചെയ്തത്.
പ്രഥമാധ്യാപകന്‍ രാജീവ്, കൃഷി ഓഫീസര്‍ പുഷ്പ ജോസഫ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലാവണ്യ, അധ്യാപകന്‍ തുളസീധരന്‍ പിള്ള. കൃഷി അസിസ്റ്റന്റുമാരായ അനില്‍കുമാര്‍, ശ്രീലത, ബാബുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.