പ്രകൃതിയെ തൊട്ടറിഞ്ഞ് സീഡ് വിദ്യാര്‍ഥികള്‍ തെന്മലയില്‍

Posted By : klmadmin On 15th December 2013


 വെളിയം: പ്രകൃതിയെ തൊട്ടറിഞ്ഞ് വെളിയം ടി.വി.ടി.എം. എച്ച്.എസ്സിലെ സീഡ് ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തെന്മലയിലേക്ക് പരിസ്ഥിതി സൗഹൃദയാത്ര നടത്തി.
രണ്ടുദിവസം നീണ്ടുനിന്ന യാത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ഥികളില്‍ അരക്കിട്ടുറപ്പിക്കുന്ന അനുഭവമായിരുന്നു ഇത്.
അഡ്വഞ്ചര്‍ പാര്‍ക്ക്, ശലഭപാര്‍ക്ക്, മാന്‍പാര്‍ക്ക്, തെന്മല ഡാം, മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വനത്തിനുള്ളില്‍ യാത്ര നടത്തി.
കുരങ്ങ്, പാമ്പ്, ശലഭങ്ങള്‍, കാട്ടുചിലന്തി, കാട്ടുകോഴി, അട്ട, വെരുക്, പച്ചിലപ്പാമ്പ് തുടങ്ങിയ ജീവികളെയും കാട്ടരുവിയും കാണാന്‍ കഴിഞ്ഞു.