മണക്കാല ഗവ.യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ്ക്ലബ്ബ് പച്ചക്കറികൃഷി തുടങ്ങി

Posted By : ptaadmin On 13th December 2013


അടൂര്‍:മണക്കാല ഗവ.യു.പി. സ്‌കൂളില്‍ ഏറത്ത് കൃഷിഭവനും മാതൃഭൂമി സീഡ് ക്ലബ്ബും ചേര്‍ന്ന് പച്ചക്കറിത്തോട്ട നിര്‍മ്മാണവും വിത്തിടീലും നടത്തി.

ഏറത്ത് കൃഷി ഓഫീസര്‍ എം.രാജി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഗണേശന്‍, എ.ജയമോള്‍, കെ.എസ്.സ്മിതാകുമാരി, പി.സി.റാഹേലുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി സീഡ് കോ- ഓര്‍ഡിനേറ്റര്‍ കെ.ശോഭനന്‍ സ്വാഗതവും എം.ഫൈസല്‍ നന്ദിയും പറഞ്ഞു