'സീഡ്' പദ്ധതിയില്‍ പച്ചക്കറിവിത്ത് വിതരണോദ്ഘാടനം ഇന്ന്

Posted By : idkadmin On 10th December 2013


 തൊടുപുഴ: എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡും കൃഷിവകുപ്പും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളില്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്യും. പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച 11ന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടക്കും.

കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും.