മൊഗ്രാല്‍ പുത്തൂര്‍: ലോകത്തെ ഏറ്റവും വലിയ വ്യവസായദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവരെ സ്മരിച്ച് വിദ്യാര്‍ഥികള്‍.
മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്ക്ലബ്ബാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരുപത്തിയൊമ്പതാം വാര്‍ഷികത്തില്‍ കീടനാശിനിരഹിതദിനം ആചരിച്ചത്. ദുരന്തത്തില്‍ മുപ്പതിനായിരത്തോളം പേര് ഇന്നും ദുരന്തം പേറുകയും ചെയ്യുന്നു.
ഭോപ്പാല്‍ ദുരന്തത്തിന്റെ പ്രതീകമെന്ന് പറയുന്ന കുഞ്ഞിന്റെ ചിത്രത്തിനുമുന്നില്‍ ചിരട്ടയില്‍ മെഴുകുതിരികള്‍ കത്തിച്ചാണ് കുട്ടികള്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്.
കെ.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.സുരേന്ദ്രന് അധ്യക്ഷനായി. സി.രാമകൃഷ്ണന്, വി.വി.മുരളി, പി.കെ.സരോജിനി, രാജന് കോട്ടപ്പുറം, പി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.