ചെര്‍ക്കള:വീടുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വ്യാപകമാകുന്നതായി സീഡ് വിദ്യാര്‍ഥികളുടെ സര്‍വേ. ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയിലാണ് അടുക്കളയിലെ മാറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഏറെ പ്രചാരണം നടത്തിയിട്ടും ചിലര്‍ ഇപ്പോഴും അറുപതു വാട്ടിന്റെ ബള്‍ബുകള്‍ ഉപയോഗിക്കുന്നതായും കുട്ടികള്‍ കണ്ടെത്തി.സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ സര്‍വേ നടത്തിയത്. വീടുകളിലെ വൈദ്യുതിനിരക്ക് കുട്ടികള്‍ കുറിച്ചെടുത്തു.
വീണ്ടും സര്‍വേ നടത്തി മാറ്റം രേഖപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുണ്ട്. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം തടഞ്ഞാല്‍ ഉണ്ടാകുന്ന സാമ്പത്തികലാഭത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് കുട്ടികളുടെ ലക്ഷ്യം.
സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.കെ.ബിന്ദു, സനില, കെ.ടി.ജോഷിമോന്‍, വിദ്യാര്‍ഥികളായ വിഷ്ണു, ശ്രീരാഗ്, അഭിനവ്, അനുമോള്‍ തുടങ്ങിയവര്‍ സര്‍വേയ്ക്ക് നേതൃത്വംനല്‍കി.