കാഞ്ഞിലേരിയെ കാക്കാന്‍ സീഡ് അംഗങ്ങള്‍

Posted By : knradmin On 7th December 2013


 

 
മാലൂര്‍: മാലൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കാഞ്ഞിലേരിയെ മാലിന്യ മുക്തമാക്കാനും ഊര്‍ജ ദുരുപയോഗം കുറയ്ക്കാനുമുള്ള യജ്ഞം ആരംഭിച്ചു. കൂത്തുപറമ്പ് ഹൈസ്‌കൂളിലെ മാതൃഭൂമി 'സീഡ്' പരിസ്ഥിതിക്ലബ് അംഗങ്ങളാണ് കാഞ്ഞിലേരി പ്രദേശത്തെ എണ്‍പതിലേറെ വീടുകളില്‍ തുണിസഞ്ചി വിതരണവും എല്‍.ഇ.ഡി. ബള്‍ബ് വിതരണവും നടത്തിയത്.  ഇതോടൊപ്പം ബോധവത്കരണ നോട്ടീസുകളും വിതരണം ചെയ്തു. സീഡംഗങ്ങള്‍ മധുര പലഹാരങ്ങള്‍ വാങ്ങാതെ സ്വരൂപിച്ച തുകകൊണ്ടാണ് എല്‍.ഇ.ഡി. ബള്‍ബുകള്‍ വാങ്ങിയത്.കാഞ്ഞിലേരിയിലെ പി.ശോഭനയുടെ 'ശ്രീറാം' വീട്ടില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറും സീഡ് കോ-ഓര്‍ഡിനേറ്ററുമായ സി.സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനംചെയ്തു. 
   മാലൂര്‍ പഞ്ചായത്തംഗം ഒ.പുഷ്പ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പി.എം.ദിനേശന്‍, എ.ജയരാജന്‍, കെ.പി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ കുന്നുമ്പ്രോന്‍, എന്‍.പുഷ്പ, പി.ലത, കെ.വത്സല, വി.വൈശാഖ്, സ്വീറ്റി സുന്ദര്‍, ജിബിന്‍രാജ്, അബ്‌ന, അഖിലേഷ് എന്നിവര്‍ നേതൃത്വംനല്കി.