ചൊക്ലി: വിദ്യാര്‍ഥികളില്‍ ഊര്‍ജസംരക്ഷണ സന്ദേശവുമായി ചൊക്ലി യു.പി. സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനം തുടങ്ങി. കെ.പി.സജീന്ദ്രന്‍ ക്ലാസെടുത്തു. പ്രൊഫ. ഹുമയൂണ്‍ കബീര്‍ അധ്യക്ഷനായി. വീടുകളിലെ വൈദ്യുതി ഉപയോഗം, ഗ്യാസ് ഉപയോഗം, ഇരുചക്രവാഹനങ്ങളുടെ അമിത ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന ക്ലാസുകള്‍, പ്രചാരണങ്ങള്‍, മത്സരങ്ങള്‍ എന്നിവ സ്‌കൂളില്‍ നടക്കും. ദേശീയ ഹരിതസേന, മതൃഭൂമി സീഡ് ക്ലബ് എന്നിവ സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത്. ബോധവത്കരണ ക്ലാസില്‍ കെ.സുനില്‍കുമാര്‍, വി.പി.സഞ്ജീവന്‍, കെ.സി.വിജയന്‍, പി.ഷീല, ഒ.കെ.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.