പോരാടിയവരില്‍ സീഡ് വിദ്യാര്‍ത്ഥികളും

Posted By : Seed SPOC, Alappuzha On 7th December 2013


ആലപ്പുഴ: ആലപ്പുഴ കനാല്‍ത്തീരങ്ങളിലെ 183 മരങ്ങള്‍ വെട്ടിക്കളയാനുള്ള അധികൃതരുടെ തീരുമാനത്തില്‍ സീഡ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായി. തീരുമാനത്തിലെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള 'മാതൃഭൂമി' വാര്‍ത്ത വന്നതു മുതല്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പല തരത്തിലുള്ള പ്രതിഷേധ സമരങ്ങളുമായി രംഗത്ത് വന്നിരുന്നു. വ്യാഴാഴ്ച ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലും സീഡ് ക്ലബ്ബ് അംഗങ്ങള്‍ ശക്തി തെളിയിച്ചു. മരം വെട്ടാനുള്ള തീരുമാനം റദ്ദു ചെയ്തത് സീഡ് അംഗങ്ങളുടെകൂടി വിജയമാണ്.