ജനകീയ കമ്മിറ്റി രൂപവത്കരിച്ചു

Posted By : Seed SPOC, Alappuzha On 7th December 2013


ആലപ്പുഴ: മരം വെട്ടുന്നതിനെതിരെയുള്ള സമരം ശക്തമാക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. വ്യാഴാഴ്ച നടത്തിയ ജനകീയ കൂട്ടായ്മയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായാണ് കമ്മിറ്റി രൂപവത്കരിച്ചത്.കമ്മിറ്റിയുടെ ആദ്യയോഗം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴ തിയോസഫിക്കല്‍ സൊസൈറ്റിയില്‍ ചേരും.പരിസ്ഥിതി പ്രവര്‍ത്തകരായ എസ്.അനിത, അഡ്വ .രാജശ്രീ, പി.ജയരാജ്, കോട്ടയം ജില്ലാ ട്രീ അതോറിറ്റി അംഗം കെ.ബിനു, ജോണ്‍ ജോസഫ്, ശിവരാജ്, രാജീവ് മുരളി, കവയിത്രി കണിമോള്‍, സുഭാഷ് കിണറുവിള, സി.പി.ഐ. ജില്ലാ സെക്രേട്ടറിയറ്റ് അംഗം ജോയിക്കുട്ടി ജോസ്, ജേക്കബ് ജോണ്‍ എന്നിവര്‍ കമ്മിറ്റി രൂപവത്കരണയോഗത്തില്‍സംസാരിച്ചു. ഭാരവാഹികള്‍: ശിവദാസ് (ജന.കണ്‍.), ജോണ്‍ ബേബി, അഡ്വ. രാജശ്രീ, പി.ജയരാജ്, ജോണ്‍ ജോസഫ്, അഡ്വ. ജോയിക്കുട്ടി ജോസ്, സുഭാഷ് കിണറുവിള, പി.പി.സുമനന്‍, പി.എ.കുഞ്ഞുമോന്‍, സുനില്‍, ശിവരാജ്, രാജീവ് മുരളി, കണിമോള്‍, ജേക്കബ്, അമൃത (കണ്‍.).