തലശ്ശേരി: റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‍ക്ക് മികച്ച നേട്ടം. യു.പി. വിഭാഗത്തില്‍ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ജി.എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്മാരായി. പി.സി.ശ്രീജിത, ശ്രീയുക്ത രമേഷ് എന്നിവര്‍ അവതരിപ്പിച്ച നിശ്ചല മോഡലിനും എസ്.തൃശാല, ഐഷ നിമ എന്നിവര്‍ അവതരിപ്പിച്ച പരീക്ഷണത്തിനും ഒന്നാംസ്ഥാനം ലഭിച്ചു. പി. സയനോര, സി.കെ.ജാന്‍സി എന്നിവര്‍ അവതരിപ്പിച്ച വര്‍ക്കിങ് മോഡല്‍ എ ഗ്രേഡും നാലാംസ്ഥാനവും നേടി. ഇവരൊക്കെ സീഡ് ക്ലബംഗങ്ങളാണ്.