പത്തനാപുരം: മാലൂര്‍ എം.ടി.ഡി.എം. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ 'ഓര്മ മരങ്ങള്‍' നട്ടുതുടങ്ങി.
സ്കൂളിലെത്തുന്ന വിശിഷ്ടാതിഥികള്‍ സ്കൂള്‍ വളപ്പില്‍ ഒരുമരം നടുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.ജി.സിനി പറഞ്ഞു. അതിഥിയുടെ ഓര്മ നിലനിര്‍ത്തുന്ന മരം സീഡ് ക്ലബ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിപാലിച്ച് വളര്‍ത്തും.
സ്കൂള്‍ വളപ്പിലാകെ മരങ്ങള്‍ നട്ടുവളര്‍ത്തി ഹരിതാഭമാക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാര്‍ഥികളിലേക്ക് പകരുകയും ചെയ്യുകയാണ് ലക്ഷ്യം.
മൗണ്ട് താബോര്‍ ദയറ സുപ്പീരിയര്‍ ഫാ. സി.ഒ.ജോസഫ് റമ്പാന് മരം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാ. കെ.വി.പോള്‍, ഫാ. ഹബീബ് ജോസഫ്, പ്രഥമാധ്യാപകന് വി.ഡാനിയേല്‍ കുട്ടി സീഡ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.