കുറിച്ചിയില്‍ ശ്രീനാരായണവിലാസം യു.പി. സ്‌കൂളില്‍ ഹരിതനിധി പദ്ധതി

Posted By : knradmin On 20th July 2013


 ന്യൂമാഹി: കുറിച്ചിയില്‍ ശ്രീനാരായണ വിലാസം സീനിയര്‍ ബേസിക് സ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി. ന്യൂ മാഹി കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ വാഴക്കന്ന് നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ഹരിതനിധി പദ്ധതിയുടെ ഭാഗമായുള്ള '10 സെന്റില്‍ പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനവും ശ്രീജ നിര്‍വഹിച്ചു.

     പച്ചക്കറിത്തോട്ട നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭിക്കും. 
          പ്രഥമാധ്യാപിക കെ.യു.തങ്കം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.വി.ചന്ദ്രദാസന്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ആലിക്കുട്ടി, കുറ്റിയന്‍ ചന്ദ്രന്‍, വി.കമലാക്ഷി, പായറ്റ ചന്ദ്രന്‍, വി.രത്‌നാകരന്‍, കെ.ബാലന്‍മാസ്റ്റര്‍, കൃഷി ഓഫീസര്‍ സ്മിത, വി.പി.വാസു,         വൈ.എം.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് ക്ലബ് അംഗങ്ങളായ നിത്യ, സഹന, അഭിനവ്, നവ്യ, നിവേദ്യ എന്നിവര്‍ നേതൃത്വം നല്‍കി.