സീഡ് ക്ലബ്ബിന്റെ പ്രദര്‍ശനം ശ്രദ്ധേയമായി

Posted By : knradmin On 20th July 2013


 മയ്യഴി: ഉപയോഗശൂന്യമായ വിവിധ പ്ലാസ്റ്റിക് വസ്തുക്കള്‍, കടലാസുകള്‍. തുണികള്‍, സി.ഡി.കള്‍ തുടങ്ങിയവ ഉപയോഗിച്ച് മനോഹരമായ ഉത്പന്നങ്ങള്‍ നിര്‍മിച്ച്, സ്‌കൂളില്‍ പ്രദര്‍ശനമൊരുക്കി പന്തക്കല്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 'പച്ചപ്പട' സീഡ് ക്ലബ്ബ് ശ്രദ്ധേയമാവുന്നു. 

    വിവിധതരത്തിലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍കൊണ്ടുള്ള പൂക്കള്‍, ബൊക്കെകള്‍, മാറ്റുകള്‍, മാലകള്‍, കടലാസുകള്‍ കൊണ്ടുള്ള പൂപ്പാത്രങ്ങള്‍, ഫ്‌ളവര്‍ബേസിനുകള്‍, പെന്‍സ്റ്റാന്‍ഡുകള്‍, മുത്തുമാലകള്‍, പേപ്പര്‍ കര്‍ട്ടന്‍, വിത്തുകള്‍ കൊണ്ടുള്ള കമ്മലുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍, പഴയ തുണികള്‍ ഉപയോഗിച്ചുള്ള വിവിധതരം സഞ്ചികളും ബാഗുകളും കളിപ്പാവകള്‍ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങള്‍ പ്രദര്‍ശനഹാളിലുണ്ട്. അമല്‍ദേവ്, നിവേദ്യ, അശ്വന്ത്, വിഗിനേഷ്, പ്രവീണ, അപര്‍ണ, അനുവിന്ദ, അനുപ്രസാദ്, വിഷ്ണു എന്നീ വിദ്യാര്‍ഥികളാണ് കരവിരുതിലൂടെ വിസ്മയം തീര്‍ത്തത്.
 ഈസ്റ്റ്പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ രാഘവന്‍ കാവാലന്‍ അധ്യക്ഷതവഹിച്ചു.     പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ക്ലാസും നടന്നു. സ്‌കൂള്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍, എന്‍.ബി.സന്ധ്യ പ്രസംഗിച്ചു. മേഖലയിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും പ്രദര്‍ശനം തുടരും.