കൃഷി സംസ്‌കാരമാക്കി വെള്ളിമണ്‍ സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍

Posted By : klmadmin On 30th November 2013


 കൊല്ലം: പെരിനാട് ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധിക്ക് കരുത്ത് പകരാന്‍ കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍. പത്തിരട്ടിയായി പൊന്നുവിളയിക്കുമെന്ന് ദൃഢനിശ്ചയത്തില്‍ വിദ്യാര്‍ഥികള്‍ ഞാറുനട്ടപ്പോള്‍ അത് കാര്‍ഷിക പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും പുനര്‍ജനി കൂടിയായി.
സ്‌കൂളില്‍ സീഡ് ക്ലബിന്റെയും ഇടവട്ടം ഏലായില്‍ ഗാന്ധിജി കാര്‍ഷിക ക്ലബിന്റെയും നേതൃത്വത്തിലാണ് അമ്പതോളം സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരും ഞാറു നട്ടത്.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.മഹേശ്വരന്‍പിള്ള, വാര്‍ഡ് അംഗം ബിനി, പ്രിന്‍സിപ്പല്‍ റജിമോന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സക്കറിയാ മാത്യു, കാര്‍ഷിക ക്ലബ് ഭാരവാഹികളായ ശ്രീസുരേഷ്, സുധീഷ്, രാകേന്ദ്, ജിതിന്‍ രാജ്, ഉഷാകുമാരി, ജയ, അധ്യാപകരായ ബൈജി സി.ഡി., അനില്‍ ടി.ഡി, അനൂപ്, സോണി ജോര്‍ജ്ജ്, ജോസ്, ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.