പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ 2013-'14 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതിദിനമായ ബുധനാഴ്ച നടക്കും. പാലക്കാട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 12നാണ് ചടങ്ങ്. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ കെ. സേതുമാധവന്‍നായരുടെ അധ്യക്ഷതയില്‍ വി.ടി. ബല്‍റാം എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍ എ. ഗീത, സാമൂഹിക വനവത്കരണവിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എന്‍. രാജേഷ്, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സിന്ധു ആര്‍.എസ്. നായര്‍, സീഡ് ഡവലപ്‌മെന്റ് അതോറിറ്റി ജോയന്റ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍, ബി.ഇ.എം.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക ഷീല പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.